Sunday, May 5, 2013

വ്യഭിചാരം

വ്യഭിചാരം :- ഇന്ന് നാം വളരെയധികം കേള്ക്കുന്ന ഒരു വാക്കാണ്‌ വ്യഭിചാരം, അതിൻറെ വ്യത്യസ്ത പേരുകളിൽ , കൂടുതലും പീടനമെന്ന പേരിൽ . ഞാൻ T V പൊതുവെ കാണാത്തതിനാൽ അവിടുത്തെ ചർച്ചകൾ ശ്രദ്ധിച്ചിട്ടില്ല. പ്രിന്റ്‌ മീഡിയ യിൽ നടക്കുന്ന ചർച്ചകളിൽ ഈ വ്യഭിചാരത്തിന്റെ അടിസ്ഥാന കാരണത്തെ പറ്റിയുള്ള ചർച്ചകൾ കാര്യമായി കണ്ടിട്ടില്ല ...ശെരിക്കും , നാം ഇന്ത്യക്കാർ ,അത് (root cause)ചര്ച്ച ചെയ്യണ്ടേ ??
ചില ചിതറിയ ചിന്തകള് പങ്കുവെക്കട്ടെ .

1.ഇസ്ലാമിൽ , വ്യഭിചാരത്തെപോലെയോ  അതിലധികമോ ആണ് വ്യഭിചാരാരോപനതിന്റെ കുറ്റം അഥവാ ശിക്ഷ . അതിൽ കാര്യമുണ്ട്  താനും.
ഇന്നത്തെ വ്യഭിചാരാരോപനങ്ങൾ കേൾക്കുമ്പോൾ ഒന്നാമതായി ഈ ആരോപിക്കുന്നവരോട് ചോദിക്കേണ്ടത്‌ , താങ്കൾ , വ്യഭിചാരത്തെ വെറു ക്കുന്നതുകൊണ്ടും എതിര്ക്കുന്നതുകൊണ്ട് മാണോ  ഈ രോഷപ്രകടനം ? അല്ലെങ്കിൽ , സമൂഹത്തിലെ വ്യാപകമായി വരുന്ന ഒരു തിന്മചെയ്യാനുള്ള  താങ്കളുടെ വ്യഗ്രതയാണോ ഇവിടെ കാണുന്നത് എന്നാണ് ?

2. അടിസ്ഥാന കാരണത്തെ പറ്റിയുള്ള ചർച്ചകൾ നടക്കാതതെന്തേ ? ആണിനും പെണ്ണിനും ലൈങ്കിക വികാരമുണ്ട്‌ , ഇന്നത്തെ കാലത്ത് , വളരെയധികം വിജ്രംഭിക്കപ്പെട്ട തരത്തിൽ . അപ്പോൾ പിന്നെ , ഉത്തമമായ , മനുഷ്യവർഗതിനുതകുന്ന തരത്തിലുള്ള , ദാമ്പത്യബന്ധവും , അതിനു വിഖാതായേക്കാവുന്ന എല്ലാ ബന്ധങ്ങളെയും ഒഴിവാക്കാനും നാം സാമൂഹ്യമായി ശ്രമിക്കേണ്ടതല്ലേ ?? അത് , ജോലി സ്ഥലത്തായാലും , അയൽപക്കതായാലും , കുടുംബത്തിലായാലും , വാനിജ്യസ്ഥലതായാലും , സർവകലാശാലയിലായാലും എല്ലാം ?? ഇവിടെ പ്രസക്തമായ 2 ഖുർആൻ വചനങ്ങൾ ഉദ്ധരിക്കട്ടെ .  ദൈവം നമ്മെ നന്മയിലേക്ക് നയിക്കട്ടെ .

"നീ സത്യവിശ്വാസികളോട് പറയുക: അവര്‍ തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കട്ടെ. ഗുഹ്യഭാഗങ്ങള്‍ സൂക്ഷിക്കുകയും ചെയ്യട്ടെ. അതാണ് അവരുടെ പരിശുദ്ധിക്ക് ഏറ്റം പറ്റിയത്. സംശയം വേണ്ട; അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയെല്ലാം നന്നായി അറിയുന്നവനാണ്."  ( 24:30)

"നീ സത്യവിശ്വാസിനികളോട് പറയുക: അവരും തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കണം. ഗുഹ്യഭാഗങ്ങള്‍ കാത്തുസൂക്ഷിക്കണം; തങ്ങളുടെ ശരീരസൌന്ദര്യം വെളിപ്പെടുത്തരുത്; സ്വയം വെളിവായതൊഴികെ. ശിരോവസ്ത്രം മാറിടത്തിനുമീതെ താഴ്ത്തിയിടണം. തങ്ങളുടെ ഭര്‍ത്താക്കന്മാര്‍, പിതാക്കള്‍, ഭര്‍ത്തൃപിതാക്കള്‍, പുത്രന്മാര്‍, ഭര്‍ത്തൃപുത്രന്മാര്‍, സഹോദരങ്ങള്‍, സഹോദരപുത്രന്മാര്‍, സഹോദരീപുത്രന്മാര്‍, തങ്ങളുമായി ഇടപഴകുന്ന സ്ത്രീകള്‍, വലംകൈ ഉടമപ്പെടുത്തിയവര്‍, ലൈംഗികാസക്തിയില്ലാത്ത പുരുഷപരിചാരകര്‍, സ്ത്രൈണ രഹസ്യങ്ങളറിഞ്ഞിട്ടില്ലാത്ത കുട്ടികള്‍ എന്നിവരുടെ മുന്നിലൊഴികെ അവര്‍ തങ്ങളുടെ ശരീരഭംഗി വെളിവാക്കരുത്. മറച്ചുവെക്കുന്ന അലങ്കാരത്തിലേക്ക് ശ്രദ്ധ തിരിക്കാനായി കാലുകള്‍ നിലത്തടിച്ച് നടക്കരുത്. സത്യവിശ്വാസികളേ; നിങ്ങളെല്ലാവരും ഒന്നായി അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുക. നിങ്ങള്‍ വിജയം വരിച്ചേക്കാം".(24:31)

1 comment: