Tuesday, August 28, 2012

 പ്രാണേശ്വരി :- ഞാനെന്റെ  പ്രാണേശ്വരിയോടു  പറഞ്ഞു - ഞാന്‍ നിന്നെ പ്രേമിക്കുന്നെന്ന് ...അവള്‍ പറഞ്ഞു ..പ്രേമം ഉദാത്തമാണെന്നു , അത് അതിന്റെ  അവകാശിക്ക്  മാത്രമേ  കൊടുക്കാവൂ  എന്ന് ...ഞാന്‍ കണ്‍ തുറന്നു നോക്കിയപ്പോള്‍ കണ്ടു എന്റെ പ്രേമാവകാശിയെ  തൊട്ടടുത്തു  തന്നെ ...എനിക്കപ്പോള്‍ സമാധാനമായി ...

നഷ് ട സ്വപ്‌നങ്ങള്‍

 തീര്‍ച്ചയായും അയാള്‍ക്ക്‌ സ്വപ്‌നങ്ങള്‍  ഉണ്ടായിരുന്നിരിക്കണം ....
അല്ലെങ്കില്‍ അയാളെങ്ങിനെയാണ്  ആ പാതയോരത്ത്  മരിച്ചുറന്ഗുന്നത് ....
അയാളൊരു പ്രാന്തനാണെന്നു  തോന്നുന്നില്ലല്ലോ , കാഴ്ചയില്‍ ...
ഒരു പക്ഷെ , തകര്‍ന്നടിഞ്ഞ സ്വപ്ന കൂമ്ബാരതിന്മേലാവും അയാളുറങ്ങുന്നത് ....

അവസാനം

അവസാനം എങ്ങിനെയാവണം എന്ന്  എല്ലാവരും പറഞ്ഞു തന്നു ...പക്ഷെ തുടക്കം എങ്ങിനെയോക്കൊയോ  തുടങ്ങിയിരുന്നു ....പിന്നെ  തുടക്കം നന്നാവാതെ അവസാനം എങ്ങിനെ നന്നാവാന്‍ എന്നയാള്‍ നെടുവീര്‍പ്പിട്ടു ...

പ്രേമം

 എനിക്ക് പ്രേമ മാണെന്ന്   എന്നോടാരോ  മന്ത്രിച്ചു ....എന്റെ പ്രേമത്തെ പക്ഷെ ഉള്ളിലിട്ട്  ഒതുക്കണ മെന്നും അയാള്‍ തന്നെ മന്ത്രിച്ചു ....എന്തൊരു വിധി യാണി തെന്നോര്‍ത്ത്  ഞാനേറെ  കരഞ്ഞു ....

വര്‍ഷങ്ങള്‍

ഞാന്‍ ജനിച്ച വര്ഷം : 1979,
എന്റെ വധു ജനിച്ചത് : 1983 ല്‍ ,
എന്റെ  മക്കള്‍ ജനിച്ചത്‌  : 2008 ലും 2010 ലും ....പക്ഷെ എനിക്കോര്‍മയില്ല ഏത് മാസമെന്ന് , ഏത് ദിവസമെന്ന് .............ഓര്മയില്ലായ്മ  ആണ്  എന്റെ ഒന്നാമത്തെ അപരാധം ...അതോ ഓര്‍മ്മകള്‍ മാത്രമാണോ  ഏറ്റവും വലിയ അപരാധം ??????????

Monday, August 27, 2012

എന്റെ പളുങ്ക് പാത്രത്തിലേക്ക്  ഞാന്‍ എന്തൊക്കെയാണ്  ഒഴിക്കുന്നത്  ....കുറെ ചിതറിയ ചിന്തകളോ ...അതോ ആധികളോ ...അതുമല്ല സ്വപ്നങ്ങളോ ...തേങ്ങലുകളോ??? അറിവില്ലായ്മ  അനുഗ്രഹമായിരുന്നോ ... അപരാധങ്ങള്‍ അഹങ്കാരത്തിനു  വഴിവെചുവോ ...അറിയില്ല ....മയക്കം തന്നെ ശരണം ...അബോധം തന്നെ ശരണം ....ഈ പളുങ്ക് പാത്രത്തില്‍ ഉറ്റി വീണ ഓരോ തുള്ളികളും ആകെ കൂടി കുഴഞ്ഞ് അരോചകമായ ഒരു സമ്മിശ്രമാകുന്നോ ..അതോ മധുരമുള്ള അഴകുള്ള ഒരു പായസം ആകുമോ ....കാത്തിരുന്നു തന്നെ കാണണം ..