Sunday, June 16, 2013

enlightenment

എന്താണ് മോക്ഷം അഥവാ enlightenment....അത് തീര്ച്ചയായും ഒരു സുപ്രഭാതത്തിൽ അഥവാ പെട്ടെന്ന് കിട്ടുന്ന ഒന്നല്ല ....മറിച്ച് , തുടര്ച്ചയായ പരിശ്രമത്തിലൂ ടെ കിട്ടുന്നതാണ് ....ആരാധന കര്മങ്ങളിലൂടെയും മറ്റു പ്രവർത്തനങ്ങളിലൂടെയും...when people say somebody is enlightened, or when somebody says of the deep meditation that he is into or the feelings on namaz, he didnot reach there suddenly, but it is as a summing up of all his good deeds thoughts prayers and activities.....

Wednesday, June 12, 2013

my pet

I  started growing a pet animal,
You know the comfirt?
It wont get bored by my endless love!!!

വളർത്തു നായ


എനിക്കൊരു വളർത്തു മൃഗമുണ്ടിപ്പോൾ ,
സുഖം എന്തെന്നല്ലേ?
എത്ര സ്നേഹിച്ചാലും ,
അതിന് മടുക്കുന്നില്ല !!!
എന്തൊരാശ്വാസം !!!

Tuesday, June 11, 2013

സ്നേഹം

പ്രേമത്തിന്റെ ലഹരിയ ല്ല ,
വാത്സല്യത്തിന്റെ ശീതളിമയല്ല ,
ഭോഗത്തിന്റെ ആലസ്യവുമല്ല ,
മനസ്സിനെ ത്രസിപ്പിക്കുന്ന ,
ജീവിതത്തിന്നു ചൈതന്യമേകുന്ന ,
ആ പ്രഹേളിക തന്നെയാണ്‌ സ്നേഹം !!!

Sunday, May 5, 2013

വ്യഭിചാരം

വ്യഭിചാരം :- ഇന്ന് നാം വളരെയധികം കേള്ക്കുന്ന ഒരു വാക്കാണ്‌ വ്യഭിചാരം, അതിൻറെ വ്യത്യസ്ത പേരുകളിൽ , കൂടുതലും പീടനമെന്ന പേരിൽ . ഞാൻ T V പൊതുവെ കാണാത്തതിനാൽ അവിടുത്തെ ചർച്ചകൾ ശ്രദ്ധിച്ചിട്ടില്ല. പ്രിന്റ്‌ മീഡിയ യിൽ നടക്കുന്ന ചർച്ചകളിൽ ഈ വ്യഭിചാരത്തിന്റെ അടിസ്ഥാന കാരണത്തെ പറ്റിയുള്ള ചർച്ചകൾ കാര്യമായി കണ്ടിട്ടില്ല ...ശെരിക്കും , നാം ഇന്ത്യക്കാർ ,അത് (root cause)ചര്ച്ച ചെയ്യണ്ടേ ??
ചില ചിതറിയ ചിന്തകള് പങ്കുവെക്കട്ടെ .

1.ഇസ്ലാമിൽ , വ്യഭിചാരത്തെപോലെയോ  അതിലധികമോ ആണ് വ്യഭിചാരാരോപനതിന്റെ കുറ്റം അഥവാ ശിക്ഷ . അതിൽ കാര്യമുണ്ട്  താനും.
ഇന്നത്തെ വ്യഭിചാരാരോപനങ്ങൾ കേൾക്കുമ്പോൾ ഒന്നാമതായി ഈ ആരോപിക്കുന്നവരോട് ചോദിക്കേണ്ടത്‌ , താങ്കൾ , വ്യഭിചാരത്തെ വെറു ക്കുന്നതുകൊണ്ടും എതിര്ക്കുന്നതുകൊണ്ട് മാണോ  ഈ രോഷപ്രകടനം ? അല്ലെങ്കിൽ , സമൂഹത്തിലെ വ്യാപകമായി വരുന്ന ഒരു തിന്മചെയ്യാനുള്ള  താങ്കളുടെ വ്യഗ്രതയാണോ ഇവിടെ കാണുന്നത് എന്നാണ് ?

2. അടിസ്ഥാന കാരണത്തെ പറ്റിയുള്ള ചർച്ചകൾ നടക്കാതതെന്തേ ? ആണിനും പെണ്ണിനും ലൈങ്കിക വികാരമുണ്ട്‌ , ഇന്നത്തെ കാലത്ത് , വളരെയധികം വിജ്രംഭിക്കപ്പെട്ട തരത്തിൽ . അപ്പോൾ പിന്നെ , ഉത്തമമായ , മനുഷ്യവർഗതിനുതകുന്ന തരത്തിലുള്ള , ദാമ്പത്യബന്ധവും , അതിനു വിഖാതായേക്കാവുന്ന എല്ലാ ബന്ധങ്ങളെയും ഒഴിവാക്കാനും നാം സാമൂഹ്യമായി ശ്രമിക്കേണ്ടതല്ലേ ?? അത് , ജോലി സ്ഥലത്തായാലും , അയൽപക്കതായാലും , കുടുംബത്തിലായാലും , വാനിജ്യസ്ഥലതായാലും , സർവകലാശാലയിലായാലും എല്ലാം ?? ഇവിടെ പ്രസക്തമായ 2 ഖുർആൻ വചനങ്ങൾ ഉദ്ധരിക്കട്ടെ .  ദൈവം നമ്മെ നന്മയിലേക്ക് നയിക്കട്ടെ .

"നീ സത്യവിശ്വാസികളോട് പറയുക: അവര്‍ തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കട്ടെ. ഗുഹ്യഭാഗങ്ങള്‍ സൂക്ഷിക്കുകയും ചെയ്യട്ടെ. അതാണ് അവരുടെ പരിശുദ്ധിക്ക് ഏറ്റം പറ്റിയത്. സംശയം വേണ്ട; അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയെല്ലാം നന്നായി അറിയുന്നവനാണ്."  ( 24:30)

"നീ സത്യവിശ്വാസിനികളോട് പറയുക: അവരും തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കണം. ഗുഹ്യഭാഗങ്ങള്‍ കാത്തുസൂക്ഷിക്കണം; തങ്ങളുടെ ശരീരസൌന്ദര്യം വെളിപ്പെടുത്തരുത്; സ്വയം വെളിവായതൊഴികെ. ശിരോവസ്ത്രം മാറിടത്തിനുമീതെ താഴ്ത്തിയിടണം. തങ്ങളുടെ ഭര്‍ത്താക്കന്മാര്‍, പിതാക്കള്‍, ഭര്‍ത്തൃപിതാക്കള്‍, പുത്രന്മാര്‍, ഭര്‍ത്തൃപുത്രന്മാര്‍, സഹോദരങ്ങള്‍, സഹോദരപുത്രന്മാര്‍, സഹോദരീപുത്രന്മാര്‍, തങ്ങളുമായി ഇടപഴകുന്ന സ്ത്രീകള്‍, വലംകൈ ഉടമപ്പെടുത്തിയവര്‍, ലൈംഗികാസക്തിയില്ലാത്ത പുരുഷപരിചാരകര്‍, സ്ത്രൈണ രഹസ്യങ്ങളറിഞ്ഞിട്ടില്ലാത്ത കുട്ടികള്‍ എന്നിവരുടെ മുന്നിലൊഴികെ അവര്‍ തങ്ങളുടെ ശരീരഭംഗി വെളിവാക്കരുത്. മറച്ചുവെക്കുന്ന അലങ്കാരത്തിലേക്ക് ശ്രദ്ധ തിരിക്കാനായി കാലുകള്‍ നിലത്തടിച്ച് നടക്കരുത്. സത്യവിശ്വാസികളേ; നിങ്ങളെല്ലാവരും ഒന്നായി അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുക. നിങ്ങള്‍ വിജയം വരിച്ചേക്കാം".(24:31)

Saturday, April 6, 2013

വിപ്ലവം ജയിക്കട്ടെ , മുതലാളിത്തം നശിക്കട്ടെ .

വിപ്ലവം ജയിക്കട്ടെ , മുതലാളിത്തം നശിക്കട്ടെ .

ഈയിടെ youtube ൽ  കണ്ട , ചില ലോക നേതാക്കളുടെ പ്രസംഗങ്ങളുടെയും അഭിമുഖങ്ങളുടെയും പ്രധാന പ്രധാന സന്ദേശമാണിത് ... Chavez, Ahmedi Nejad, Fidel Castro, Che Guvera ഇവരെല്ലവര്ക്കും പറയാനുള്ളത് ഇത്  തന്നെ ... ഛെ ഗുവേര UNO യിൽ പ്രസന്ഗിച്ചത് 1964 ഇൽ .... chavez അമേരിക്കൻ പ്രസിഡന്റിനെ ചെകുത്താൻ  എന്ന് UNO യിൽ  വിളിച്ചത് 2006 ഇൽ ..  എല്ലാവർക്കും ഒരേ ഒരു ശത്രു ... സാമ്രാജ്യത്ത മുതലാളിത്തം ... ജനങ്ങളെ കൊള്ളയടിക്കുന്ന , അവരുടെ അവകാശങ്ങൽക്കുമേൽ തങ്ങളുടെ മുതലിനെയും വ്യാപാരങ്ങളെയും  തല്പര്യങ്ങളെയും അടിച്ചേല്പ്പിക്കുന്ന , അമേരിക്കയും യൂറോപ്പും അവരുടെ ശിങ്കിടികളും ദാസന്മാരുമായ മൂന്നാംലോക രാജ്യങ്ങളിലെ ഭരണ വര്ഗ്ഗവും പ്രധിനീകരിക്കുന്ന സാമ്രാജ്യത്വം .. എന്നാണാവോ ലോക ജനത ഈ ചങ്ങല പൊട്ടിച്ചെറിഞ്ഞു യഥാര്ത മാനവ സ്വാതന്ത്രത്തിലേക്ക് മുന്നേറുക ??? Banana Republic എന്നത് ഒരു കഥയിൽ മാത്രമുള്ളതല്ല , 1900 ൽ മധ്യ അമേരിക്കയിൽ ഹോണ്ടുറാസിലും ഗ്വാട്ടിമാലയിലും അമേരിക്കൻ വ്യാപാര താല്പര്യങ്ങൾ United Fruits Company യുമായി ചേർന്ന് സൃഷ്ട്ടിചെടുത്ത ഒരു രാഷ്ട്രീയ പ്രതിഭാസമാണ് ... ഇന്നും കോർപറേറ്റ് താല്പര്യങ്ങൾ ജന താല്പര്യങ്ങൽക്കെതിരെ നമ്മുടെ ഭരണാധികാരികളെ അടക്കം വിലക്കുവാങ്ങുന്നതിനു  നാം മൂകസാക്ഷികലവേണ്ടിയിരിക്കുന്നു... ദൈവമേ , നീ തന്നെ തുണ 

Wednesday, March 20, 2013

സൽക്കർമ്മങ്ങൾ

 എന്താണ്  സൽക്കർമ്മങ്ങൾ  അഥവാ അമലുസ്സ്വാലിഹാത് ??  സൽക്കർമ്മങ്ങൾ എന്താണെന്നരിയാതതല്ല പ്രശ്നം .. അതെങ്ങിനെ പ്രാവര്തികമാക്കും  അഥവാ എന്ത് മുൻ ഗണനാ ക്രമം പാലിക്കും എന്നതാണ് പ്രശ്നം ... ഏതായാലും ഗ്രന്ഥത്തിൽ പറഞ്ഞ ശ്രദ്ദയില്പ്പെടുന്ന ചിലത് ഇവിടെ കൊടുക്കട്ടെ ... ( 2: 82,83) അല്ലാഹുവിനല്ലാതെ നിങ്ങൾ വഴിപ്പെടരുത് , മാതാപിതാക്കളോടും അടുത്ത ബന്ധുക്കളോടും അനാഥകളോടും  അഗതികളോടും നല്ല നിലയില വർത്തിക്കണം ; ജനങ്ങളോട് നല്ലത് പറയണം; നമസ്കാരം നിഷ്ട്ടയോടെ നിർവ്വഹിക്കണം ; സകാത്ത് നൽകണം...

ദൈവിക നിർദേശങ്ങൾ പാലിക്കണമെന്ന് കരുതുന്നവർക്ക് , അവ , ലളിതമാണെന്നു കരുതാം , അല്ലെങ്കിൽ മൂസ(അ) യോട് ആ ജനത ചോദിച്ചപോലെ ഞങ്ങള്ക്ക് മനസ്സിലായില്ല എന്താണ് ദൈവം ഉദ്ദേശിക്കുന്നതെന്നു , അതുകൊണ്ട് കൂടുതൽ കൂടുതൽ വ്യക്തമാക്കിതരൂൂ എന്നും പറയാം....ആ നശിച്ച ജനതയുടെ സ്വഭാവത്തെ തൊട്ടു അല്ലാഹു നമ്മെ കാക്കട്ടെ ...

മനസ്സിനെ അടക്കാനും അഥവാ അടക്കിനിര്താനും ശ്രദ്ദയോടെ ജീവിക്കാനും അല്ലാഹു അനുഗ്രഹിക്കട്ടെ ...(ആമീൻ ) ..