Saturday, April 6, 2013

വിപ്ലവം ജയിക്കട്ടെ , മുതലാളിത്തം നശിക്കട്ടെ .

വിപ്ലവം ജയിക്കട്ടെ , മുതലാളിത്തം നശിക്കട്ടെ .

ഈയിടെ youtube ൽ  കണ്ട , ചില ലോക നേതാക്കളുടെ പ്രസംഗങ്ങളുടെയും അഭിമുഖങ്ങളുടെയും പ്രധാന പ്രധാന സന്ദേശമാണിത് ... Chavez, Ahmedi Nejad, Fidel Castro, Che Guvera ഇവരെല്ലവര്ക്കും പറയാനുള്ളത് ഇത്  തന്നെ ... ഛെ ഗുവേര UNO യിൽ പ്രസന്ഗിച്ചത് 1964 ഇൽ .... chavez അമേരിക്കൻ പ്രസിഡന്റിനെ ചെകുത്താൻ  എന്ന് UNO യിൽ  വിളിച്ചത് 2006 ഇൽ ..  എല്ലാവർക്കും ഒരേ ഒരു ശത്രു ... സാമ്രാജ്യത്ത മുതലാളിത്തം ... ജനങ്ങളെ കൊള്ളയടിക്കുന്ന , അവരുടെ അവകാശങ്ങൽക്കുമേൽ തങ്ങളുടെ മുതലിനെയും വ്യാപാരങ്ങളെയും  തല്പര്യങ്ങളെയും അടിച്ചേല്പ്പിക്കുന്ന , അമേരിക്കയും യൂറോപ്പും അവരുടെ ശിങ്കിടികളും ദാസന്മാരുമായ മൂന്നാംലോക രാജ്യങ്ങളിലെ ഭരണ വര്ഗ്ഗവും പ്രധിനീകരിക്കുന്ന സാമ്രാജ്യത്വം .. എന്നാണാവോ ലോക ജനത ഈ ചങ്ങല പൊട്ടിച്ചെറിഞ്ഞു യഥാര്ത മാനവ സ്വാതന്ത്രത്തിലേക്ക് മുന്നേറുക ??? Banana Republic എന്നത് ഒരു കഥയിൽ മാത്രമുള്ളതല്ല , 1900 ൽ മധ്യ അമേരിക്കയിൽ ഹോണ്ടുറാസിലും ഗ്വാട്ടിമാലയിലും അമേരിക്കൻ വ്യാപാര താല്പര്യങ്ങൾ United Fruits Company യുമായി ചേർന്ന് സൃഷ്ട്ടിചെടുത്ത ഒരു രാഷ്ട്രീയ പ്രതിഭാസമാണ് ... ഇന്നും കോർപറേറ്റ് താല്പര്യങ്ങൾ ജന താല്പര്യങ്ങൽക്കെതിരെ നമ്മുടെ ഭരണാധികാരികളെ അടക്കം വിലക്കുവാങ്ങുന്നതിനു  നാം മൂകസാക്ഷികലവേണ്ടിയിരിക്കുന്നു... ദൈവമേ , നീ തന്നെ തുണ